Thursday, March 20, 2008
കുമിള
"എടീ അവന്റെ ഒരു സ്റ്റൈല്‍ നോക്കെടീ ..."
ഞാന്‍ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന ലേഡീസ് ഹാളിനകതുനിന്നുയര്ന ആ ശബ്ദം ഞാന്‍ ഇന്ന് ശ്രദ്ധിച്ചുആ ശബ്ദം സ്വന്തം ഗ്രാമത്തിന്റെതെന്നു മനസ്സിലായിഒരു ജൂനിയര്‍ കുട്ടിക്കിത്രക്ക് ധൈര്യമോ??എന്നാലും അവളുടെ വാക്കുകളില്‍ ഒരു തമാശ ..കുട്ടിത്തം എല്ലാമുണ്ടായിരുന്നുശബ്ദത്തില് എന്തോ ഒരു സവിശേഷതയും..ഞാന്‍ അറിയാതെ ഉള്ളില്‍ ചിരിച്ചു.. എനിക്കൊരിഷ്ടം തോന്നി ..അവളോടോ?.... അതോ അവളുടെ ശബ്ദത്തോടോ ??
പിന്നീടുള്ള ദിവസങ്ങളില്‍ ലേഡീസ് ഹാളിനകത്തെക്ക് എന്റെ ശ്രദ്ധ പോകുന്നത് ഒരു പതിവായി ..
അവളുടെ ശബ്ദത്തില്‍ എന്തോ ഒരു മാസ്മരികത ഉണ്ട് .
തിരക്കുള്ള ക്ലാസ്സ്മുറികളില്‍ അവളുടെ ശബ്ദത്തിനു എന്റെ കാതുകള്‍ തിരഞ്ഞു തുടങ്ങി ..
പലപ്പോഴും ഞാന്‍ കാതോര്ത്തിരികാറുണ്ട് ..
" ഹേയ് എവിടെയാ വീട് "
"മമ്മിയൂര്‍,..ഗുരുവയോരടുത്താണ് .."" ഞാനും , പുന്നയൂര്‍കുളം "അവള് പറഞ്ഞത് കള്ളമയിരുന്നെങ്കിലും..അവളുടെ കള്ളം എനിക്ക് ബോധിച്ചു..ഞാന്‍ പറഞ്ഞതും പച്ചകള്ളം ..
പിന്നീടുള്ള ദിനങ്ങള്‍ പരസ്പരം ശ്രദ്ധിക്കലിന്റെതായി ..
"എടാ നിന്റെ നാട്ടുകാരി.. കൊള്ളാം, കൊള്ളാം. .കൊച്ചുകള്ളന് ..അവള് പറഞ്ഞു നിന്നെ നേരത്തെ അറിയാമെന്നു ..എന്താടാ ഒരു ലൈന്‍ ????..എന്തായാലും രണ്ടാളും ചേരും.. രണ്ടും തരികിടകള്‍ "ചങ്ങാതിമാര്‍ പറഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി ..
അവളെന്തിനു എന്നെ അറിയാമെന്നു പറഞ്ഞു ???ചുമ്മാ, റാഗിങ്ങില്‍ നിന്ന് രക്ഷപ്പെടാനോ ? എനിക്ക് മനസിലാവുന്നില്ല ..
"ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ? കിരണ്‍ എന്റെ ഫ്രണ്ട് അല്ലേ ?..കിരണിന്റെ ആളാണ് ഞാന്‍ എന്ന് പറഞ്ഞപ്പോ ..എനിക്ക് രാജകീയ സ്വീകരണം ...ഹി ഹി ഹി "
ലഹരിയില്‍ നുരഞ്ഞിരുന്ന എന്റെ തിരക്കുള്ള ഒഴിവുസമയങ്ങള്‍ ..അവള്‍ക്ക് മാത്രമായി ..
"എനിക്കിഷ്ടാണ് നിന്നെ "
"ഇഷ്ടപെട്ടെ പറ്റു "അവളുടെ മറുപടി വീണ്ടും എന്നെ ഞെട്ടിച്ചു .. !!
എന്റെ ക്ലാസ്സുകള്‍ തീര്‍ന്നു ..എങ്കിലും അവള്‍ക്കായി ഞാന്‍ കോളേജ്ന്റെ പരിസരത്ത് തന്നെയുണ്ടായിരുന്നു ..അവള്‍ക്കു ഉയര്‍ന്ന കോളെജില്‍ അഡ്മിഷന് കിട്ടി ..ഒരുപാട് ദൂരെ ..അവളും എന്നില്‍ നിന്നും ദൂരെയയോ? ഇല്ല അവള്എന്റെതു തന്നെ ..
ഫോണ്കൊളുകള്, ഈമെയിലുകള്‍ , കത്തുകള്‍ , S M S........
കാലം കടന്നു..പോയി ..
"വീട്ടില്‍ പറയട്ടെ ..അമ്മയോട് ..നിന്റെ വീട്ടില്‍ അന്വേഷണമായി ചെല്ലാന്‍ ??"
"വരട്ടെ ..ഞാന്‍ പറയാം ..എന്നിട്ടുമതി "
അവളുടെ കോള്‍ ആയിരുന്നു അതു ...
" ഹേയ് നിങ്ങള്‍ എന്റെ സ്വന്തം ചേട്ടന് ആയിരക്കും എന്നും..എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ എന്റെ സ്വന്തം സഹോദരന് ..My Sweeet chettayi ......ചേട്ടായി വേഗം നല്ല ഒരു കുട്ടിയെ കല്യാണം കഴിക്കണം ......ഞാന്‍ പ്രാര്‍ത്ഥിക്കും, ചേട്ടായിയുടെ മനസിലുള്ള കുട്ടിയെ കിട്ടാന്‍"
എനിക്ക് എന്ത് മറുപടി പറയണം എന്നറിയില്ല ..
ഞാന്‍ അവളെ തെറ്റിദ്ധരിച്ചോ ?
ശരിക്കും ഞാന്‍ ആരായിരുന്നു അവള്‍ക്കു ?സംരക്ഷകന്‍ ആയ സുഹൃത്ത്..?
അതോ അവള് പറഞ്ഞപോലെ Sweeeeeeeeeeeeeeet Brother??
എത്ര നിസ്സാരം ...ഒരു സോപ്പ് കുമിള പൊട്ടിക്കുന്ന പോലെ ....
എനിക്ക് ആരായിരുന്നു അവള് ? സത്യം എനിക്കറിയില്ല ..
ആ വികാരത്തിന്റെ പേര് ..സ്നേഹത്തിനു ഒരുപാടു അര്‍ഥങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് അവള് മറഞ്ഞു.........
എന്റെ സുഹൃത്തുക്കള്‍ പറയുന്നത് പോലെ ഞാന്‍ ഒരു നിര്‍വികാര ജീവിയാണോ?
അതോ , എന്റെ വികാരങ്ങള്‍ക്ക് നിറങ്ങള്‍ പോരാഞ്ഞിട്ടാണോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment